നിലാവിന്റെയനന്തതയിലേക്കലിഞ്ഞു ചേരുവാന്‍
എനിക്കൊരു സ്വപ്നമുണ്ട്, അതിലെനിക്കൊരു ഗാനമുണ്ട്
കിനാവിന്റെ അപാരതയിലേക്കെത്തി നോക്കുവാന്‍
എനിക്കൊരു കഥയുടെ ചിറകുണ്ട്
കറുത്തപാതയില്‍ വെളിച്ചമായി പൊലിയുവാന്‍
കൊഴിഞ്ഞു വീഴുമൊരു തൂവലുണ്ട്
കാരമുള്ള് തറഞ്ഞ് തറഞ്ഞ് കയറുമീ ഹൃദയത്തില്‍
മൃദുപാദമുയര്ത്തി നീയമര്‍ത്തി ചവിട്ടവേ,
ഓര്ക്കുമാറുണ്ടാ ഗാനവും കഥയും ഞാന്‍
നിലാവിന്റെയനന്തതയിലേക്കലിഞ്ഞു ചേരുവാന്‍
എനിക്കൊരു പുഴ കടക്കണം,
നാഴിക മണി മുഴക്കണം,
സ്വര്‍ഗ ദൂതനില്‍ വിശ്വസിക്കണം.
8 comments:
എന്റെ പുതിയ കവിത, ബ്ലോഗളായുള്ള രംഗപ്രവേശനവും...
ഘടോല്ക്കചന്
Nice poem,
Welcome
വെല്‍ക്കം റ്റു ഗ്ലൊബ്.
അദ്യത്തെ തെങ്ങ എന്റെ വഹ.
"ഠേ,,,"
സ്വാഗതം... സ്വാഗതം...
ആദ്യത്തെ വരികള്‍ വളരെ നന്നായിട്ടുണ്ട് :)
നല്ല വരികള്‍
ബൂലോകത്തിലേക്ക് സ്വാഗതം ഘടോല്‍ക്കചാ.....കവിതയും നല്ലത്
Ithu ente adhya kavitha prashamsakalkokke nandhi
Good poem
Post a Comment