സ്മൃതി സൂചി രാകി ഞാന്‍ നീല നീശീഥിനിയില്‍
താരങ്ങളെണ്ണിക്കിടക്കവേ
ഓര്‍ക്കുമാറുണ്ടെന്‍ സഖീ നിലാവായ്
നിന്‍ മുഖം സപ്ത സ്മൃതി പുണ്യമായി ഒഴുകുന്ന
നിന്‍റെ സ്നേഹം
ഓംകാര ബീജം മുഴക്കും ഘടികാര നാദത്തില്‍
ഇന്നിന്‍റെ ചെതുമ്പലുകള്‍ അടര്‍ന്നു വീഴ്കേ..
ഭാണ്ഡം മുറുക്കി ഞാനിനി യാത്ര തുടരട്ടെ,
പാഥേയമാകട്ടെ നിന്‍റെ ഗാനം
സാന്ത്വന ദീപമാകട്ടെ നിന്‍റെ സ്വരം.
No comments:
Post a Comment